മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് സെപ്റ്റംബര്‍ 29 ന് റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് നീട്ടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് റിലീസ് നീട്ടിയത്. ഒക്ടോബര്‍ 12 നോ 13 നോ ആയിരിക്കും റോഷാക്ക് ഇനി തിയറ്ററുകളിലെത്തുക. പൂജ റിലീസ് ആയി സെപ്റ്റംബര്‍ 29 ന് തന്നെ റോഷാക്ക് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
റോഷാക്ക് ഒരു സൈക്കോപാത്തിന്റെ കഥ പറയുന്ന ചിത്രമാണെന്നും മമ്മൂട്ടിയുടെ കഥാപാത്രം സൈക്കോ ആണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റോഷാക്കിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാം.
റോഷാക്കിലെ നായകന്‍ ഒരു സൈക്കോ ഒന്നും അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ‘ റോഷാക്ക് ഒരു സയന്റിസ്റ്റാണ്. സൈക്കോയല്ല. അതൊരു ട്രീറ്റ്മെന്റാണ്. ഒരു സൈക്കോ ട്രീറ്റ്മെന്റാണ്. അയാളുടെ പരീക്ഷണമാണ് പറയുന്നത്’ മമ്മൂട്ടി പറഞ്ഞു.
സയന്റിഫിക്ക് ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ നിറയെ വയലന്‍സ് സീനുകളാണ്. അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് പടത്തിനു ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…