Categories: Gossips

കാവ്യ മാധവന് ഇന്ന് പിറന്നാള്‍; താരത്തിന്റെ പ്രായം എത്രയെന്ന് അറിയുമോ?

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 സെപ്റ്റംബര്‍ 19 നാണ് കാവ്യയുടെ ജനനം. തന്റെ 38-ാം ജന്മദിനമാണ് കാവ്യ ഇന്ന് ആഘോഷിക്കുന്നത്. മികച്ചൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് കാവ്യ.

1991 ല്‍ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ ലോകത്ത് അരങ്ങേറി. അഴകിയ രാവണനിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1999 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലെത്തി. ദിലീപായിരുന്നു നായകന്‍. പിന്നീട് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, ദോസ്ത്, മീശ മാധവന്‍, മിഴി രണ്ടിലും, സദാനന്ദന്റെ സമയം, തിളക്കം, റണ്‍വെ, കൊച്ചിരാജാവ്, ലയണ്‍, ചക്കരമുത്ത്, പാപ്പി അപ്പച്ചാ, ഗദ്ദാമ, വെള്ളരിപ്പ്രാവിന്റെ ചങ്ങാതി, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, ഈ പട്ടണത്തില്‍ ഭൂതം, പെരുമഴക്കാലം തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളില്‍ അഭിനയിച്ചു.

ദിലീപ്-കാവ്യ കോംബിനേഷന്‍ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയെയാണ് കാവ്യ ആദ്യം വിവാഹം കഴിച്ചത്. 2009 ലായിരുന്നു ഈ വിവാഹം. 2011 ല്‍ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞു. 2016 ല്‍ നടന്‍ ദിലീപിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും മഹാലക്ഷ്മി എന്ന് പേരുള്ള മകളുണ്ട്. മഞ്ജു വാരിയറുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.

ഗദ്ദാമ, പെരുമഴക്കാലം എന്നീ സിനിമകളിലെ അഭിനയത്തിനു കാവ്യക്ക് 2004 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

7 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago