Categories: Gossips

ഞാനാണ് ആ സിനിമയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അദ്ദേഹം വിചാരിച്ചു; പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യത്തെ കുറിച്ച് സിബി മലയില്‍

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള സംവിധായകനാണ് സിബി മലയില്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം കരിയറില്‍ സിബി മലയില്‍ ചിത്രങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ താനും പൃഥ്വിരാജും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് സിബി മലയില്‍. പൃഥ്വിരാജിന് തന്നോട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും ആ ദേഷ്യം ഉടനൊന്നും മാറുമെന്ന് തോന്നുന്നില്ലെന്നുമാണ് സിബി പറഞ്ഞത്. റെഡ് എഫ്എം മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയറാം, പത്മപ്രിയ, അരുണ്‍, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് അമൃതം. 2004 ലാണ് ഈ സിനിമ ഇറങ്ങിയത്. അമൃതം സിനിമയുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജും സിബി മലയിലും തമ്മില്‍ ചില പിണക്കങ്ങള്‍ ഉണ്ടാകുന്നത്.

അമൃതം സിനിമയില്‍ ജയറാമിന്റെ അനിയനായി അഭിനയിച്ചത് അരുണ്‍ എന്ന നടനാണ്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് പൃഥ്വിരാജിനെയാണ്. എന്നാല്‍ പൃഥ്വിരാജ് ചോദിക്കുന്ന പ്രതിഫലം കൂടുതലാണെന്ന് നിര്‍മാതാക്കള്‍ സിബി മലയിലിനോട് പറഞ്ഞു. നിര്‍മാതാക്കളോട് പൃഥ്വിവുമായി സംസാരിക്കാന്‍ സിബി മലയില്‍ പറഞ്ഞു. ഈ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. പ്രതിഫലം കൂടുതല്‍ ചോദിക്കുന്നതിനാല്‍ അമൃതത്തില്‍ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കി. പകരം അരുണിനെ കൊണ്ടുവന്നു. നിര്‍മാതാക്കള്‍ ഇടപെട്ടാണ് പൃഥ്വിരാജിനെ ഒഴിവാക്കിയതെങ്കിലും പൃഥ്വി കരുതിയിരിക്കുന്നത് താനാണ് ഇതിനു കാരണമെന്നാണ്.

Prithviraj (Kaduva)

‘ നിങ്ങളുടെ ബജറ്റുമായി ഒത്തുപോകുന്നില്ലെങ്കില്‍ നമുക്ക് വേറെ ഓപ്ഷന്‍ നോക്കാം എന്ന് ഞാന്‍ പ്രൊഡ്യൂസറിനോട് പറഞ്ഞു. പ്രൊഡ്യൂസറും പൃഥ്വിരാജും തമ്മില്‍ സംസാരിച്ചെങ്കിലും അവര്‍ തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ല. ഞാന്‍ പറഞ്ഞു അങ്ങനെയാണെങ്കില്‍ വേറെ ആളെ കണ്ടെത്താം എന്ന്. അങ്ങനെയാണ് അരുണിനെ കൊണ്ടുവരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസ്സിലാക്കുന്നത് പൃഥ്വിരാജ് ധരിച്ചിരിക്കുന്നത് ഞാന്‍ അദ്ദേഹത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കിയതാണ് എന്ന്. അതില്‍ ഇപ്പോഴും ക്ലാരിറ്റിയില്ല. അതൊരു അകല്‍ച്ചയായി ഇപ്പോഴും കിടപ്പുണ്ട്,’ സിബി മലയില്‍ പറഞ്ഞു.

പൃഥ്വിരാജിന് സെല്ലുലോയ്ഡില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ അതില്‍ നിര്‍ണായക തീരുമാനമെടുത്ത ആളാണ് ഞാന്‍. അന്ന് ഞാന്‍ ജൂറിയില്‍ ഉണ്ട്. എനിക്ക് പൃഥ്വിവിനോട് വഴക്കൊന്നുമില്ല. പക്ഷേ പല സ്ഥലങ്ങളിലും അത്തരത്തിലല്ലാത്ത നിലപാടുകള്‍ പൃഥ്വി എടുത്തിട്ടുണ്ട്. എന്നെ ഹര്‍ട്ട് ചെയ്യുന്ന നിലപാടുകള്‍ അദ്ദേഹം എടുത്തിട്ടുണ്ട്. ഞാന്‍ അത് ചോദിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല – സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

2 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

2 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

2 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

2 hours ago