എന്നും പുത്തന്‍ ട്രെന്‍ഡുകള്‍ ഫോളോ ചെയ്യുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2012ല്‍ പ്രദര്‍ശനത്തിനെത്തിയ ആക്ഷന്‍ ചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം നടത്തിയത്. ഇതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഉസ്താദ് ഹോട്ടലിലെ (2012) അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
എബിസിഡി: അമേരിക്കന്‍ബോര്‍ണ്‍ കണ്‍ഫ്യൂസ്ഡ് ദേശി (2013) എന്ന ചിത്രത്തിന്റെ വാണിജ്യവിജയത്തിനു ശേഷം റോഡ് ത്രില്ലര്‍ ചലച്ചിത്രമായ നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി (2013), തമിഴ് പ്രണയഹാസ്യചലച്ചിത്രമായ വായ് മൂടി പേശവും (2014) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായ ബാംഗ്ലൂര്‍ ഡെയ്‌സ് (2014) എന്ന പ്രണയചലച്ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചു.
മണിരത്‌നത്തിന്റെ നിരൂപകപ്രശംസനേടിയ പ്രണയ ചിത്രമായ ഒ കാതല്‍ കണ്‍മണി (2015) എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയില്‍ കൂടുതല്‍ വിജയം നേടി. തുടര്‍ന്ന്, 2015 ലെ പ്രണയ ചലച്ചിത്രമായ ചാര്‍ലിയില്‍ അവതരിപ്പിച്ച പ്രധാനവേഷത്തിനു പ്രശംസ ലഭിച്ചു. ഇതിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…