Dulquer Salmaan
തന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യരുതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമം സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതല്‍ ഷാരൂഖ് ഖാന്റെ വലിയ ആരാധകനാണെന്നും താനുമായി ഷാരൂഖിനെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
വീര്‍സാരയിലെ ഷാരൂഖിന്റെ അഭിനയവുമായി സീതാരാമത്തിലെ ദുല്‍ഖറിന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോഴായിരുന്നു ദുല്‍ഖറിന്റെ മറുപടി.
‘ ഷാറൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് സംശയങ്ങളുണ്ടായപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുമായിരുന്നു. അതിശയകരമായ വ്യക്തിത്വത്തിനു ഉടമയാണ് ഷാറൂഖ്. ആളുകളുമായി ഇടപെടുന്നതില്‍ ഷാറൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാറൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്. കാരണം ഒരേയൊരു ഷാരൂഖ് മാത്രമേ ഉണ്ടാകൂ,’ ദുല്‍ഖര്‍ പറഞ്ഞു.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…