Categories: Gossips

ജയറാമിന് ഹിറ്റ് കൊടുക്കാന്‍ മമ്മൂട്ടി ! ഇരുവരും ഒന്നിച്ചുള്ള സിനിമ ഉടന്‍

ബോക്‌സ്ഓഫീസില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന ജയറാമിന് ഒരു ബ്രേക്ക് കൊടുക്കാന്‍ മമ്മൂട്ടി. പ്രിയ സുഹൃത്തിന് തിരിച്ചുവരവൊരുക്കാന്‍ മമ്മൂട്ടി അവസരമൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മലയാളികളുടെ പ്രിയപ്പെട്ട താരമാണെങ്കിലും തുടര്‍ പരാജയങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ് ജയറാം. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ പരാജയപ്പെട്ടത് ജയറാമിന് വലിയ തിരിച്ചടിയായി. അതിനിടയിലാണ് ജയറാമിന് ഒരു തിരിച്ചുവരവൊരുക്കാന്‍ മമ്മൂട്ടി ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് ജയറാം മമ്മൂട്ടിയെ കണ്ടുമുട്ടിയിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കുന്ന ചിത്രം ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ജയറാം ഹൈദരബാദിലെത്തിയത്. മമ്മൂട്ടി-ജയറാം കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ സിനിമയെ പറ്റിയുള്ള വാര്‍ത്തയും പുറത്തുവന്നത്. മുന്‍പ് നിരവധി ചിത്രങ്ങളില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പം ഏറെകാലമായി ജയറാം അഭിനയിച്ചിട്ടില്ല. ഹൈദരാബാദില്‍ വെച്ച് ഈ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അതിനെന്താ ഉടനെ തന്നെ ഒരു സിനിമ ചെയ്യാം എന്നായിരുന്നു മറുപടി.

മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ സഹതാരത്തിന് പ്രധാന്യമുള്ള ഒരു ചിത്രം മമ്മൂട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിലേക്കായിരിക്കും ജയറാമിനെ പരിഗണിക്കുക.

അനില മൂര്‍ത്തി

Recent Posts

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

7 hours ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

8 hours ago

ബോള്‍ഡ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അനുഷ്‌കയുടെ വിവാഹ വാര്‍ത്ത വാജ്യം; രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ ടീം

തെന്നിന്ത്യന്‍ സിനിമാലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് അനുഷ്‌ക…

8 hours ago