Beeshma Parvam - Mammootty
മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ തമ്മില്‍ വലിയൊരു തര്‍ക്കം നടക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ ടെലിവിഷന്‍ റേറ്റിങ്ങാണ് അതിനു കാരണം. മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തേക്കാള്‍ ടെലിവിഷന്‍ റേറ്റിങ് മോഹന്‍ലാലിന്റെ ശരാശരി ചിത്രത്തിനു കിട്ടിയതാണ് കാരണം.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായ ഭീഷ്മ പര്‍വ്വം ഓണത്തിനു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു. മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയും സംപ്രേഷണം ചെയ്തു. ഇതില്‍ ടെലിവിഷന്‍ റേറ്റിങ്ങില്‍ മുന്നിലെത്തിയത് ബ്രോ ഡാഡിയാണെന്നാണ് റിപ്പോര്‍ട്ട്.
Bro Daddy First Look Poster
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രോ ഡാഡിയുടെ റേറ്റിങ് 8.84 ആണ്. ഭീഷ്മ പര്‍വ്വത്തിന്റേത് 6.58. മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്ററിനേക്കാള്‍ റേറ്റിങ് അത്ര മോഹന്‍ലാലിന്റെ ശരാശരി ചിത്രത്തിനു കിട്ടിയെന്നാണ് ലാല്‍ ഫാന്‍സ് വാദിക്കുന്നത്.
അതേസമയം, ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയാണ്. ബ്രോ ഡാഡി എത്തിയത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും. ഭീഷ്മ പര്‍വ്വം പല ഫാമിലികളും തിയറ്ററുകളില്‍ പോയി തന്നെ കണ്ടിട്ടുണ്ട്. എന്നാല്‍ ബ്രോ ഡാഡി അങ്ങനെയല്ലെന്നും അതുകൊണ്ടാണ് കാഴ്ച്ചക്കാര്‍ കൂടിയതെന്നുമാണ് മമ്മൂട്ടി ഫാന്‍സ് പറയുന്നത്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന് ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…