Categories: Gossips

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രമ്യ കൃഷ്ണന്റെ പ്രായം അറിയുമോ?

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി തെന്നിന്ത്യയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് രമ്യ കൃഷ്ണന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1970 സെപ്റ്റംബര്‍ 15 നാണ് താരത്തിന്റെ ജനനം. തന്റെ 52-ാം ജന്മദിനമാണ് രമ്യ കൃഷ്ണന്‍ ഇന്ന് ആഘോഷിക്കുന്നത്. പ്രായം 50 കഴിഞ്ഞെങ്കിലും ലുക്കില്‍ ഇപ്പോഴും സിനിമാ ലോകത്തെ അഴക് റാണിയാണ് രമ്യ.

250 ല്‍ അധികം സിനിമകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമെ നൃത്തരംഗത്തും താരം സജീവ സാന്നിധ്യമായിരുന്നു. കെ.പി.കുമാരന്‍ സംവിധാനം ചെയ്ത നേരം പുലരുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് രമ്യ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്. രജനികാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം രമ്യ അഭിനയിച്ചിട്ടുണ്ട്.

Ramya Krishnan

അനുരാഗി, ഓര്‍ക്കാപ്പുറത്ത്, ആര്യന്‍, മഹാത്മ, ഒന്നാമന്‍, ഒരേ കടല്‍, അപ്പവും വീഞ്ഞും, ആടുപുലിയാട്ടം എന്നിവയാണ് രമ്യ കൃഷ്ണന്റെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

തെലുങ്ക് സംവിധായകന്‍ കൃഷ്ണ വംശിയാണ് രമ്യയുടെ ജീവിതപങ്കാളി. 2003 ജൂണ്‍ 12 നായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒരു മകനുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

2 days ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

2 days ago