Dulquer Salmaan
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ചുപ്; റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്’ റിലീസിന് തയ്യാറെടുക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കിടെ പോരാടി വളരാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് ഈ ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ചുപ് സിനിമയിലെ നായകനെ പോലെ താനും കുറേ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ കഴിഞ്ഞ കാലത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
എന്നെ കുറിച്ച് ഒരുപാട് മോശം അഭിപ്രായങ്ങള്‍ തുടക്ക കാലത്ത് വായിക്കേണ്ടി വന്നിട്ടുണ്ട്. ചില ആളുകള്‍ എന്നെക്കുറിച്ച് വളരെ മോശമായി എഴുതി. ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും മറ്റും പലരും പറഞ്ഞു. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്- ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
അതേസമയം, ദുല്‍ഖര്‍ ചിത്രം സീതാരാമം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…