Categories: latest news

നടന്‍ ശ്രീനിവാസന്‍ ഇപ്പോള്‍ ഇങ്ങനെ; ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്ന് സഹപ്രവര്‍ത്തക

രോഗാവസ്ഥയെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ശ്രീനിവാസനെ സന്ദര്‍ശിച്ച് നടി സ്മിനു സിജോ. ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങളും സ്മിനു പങ്കുവെച്ചു. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് സ്മിനു കുറിച്ചു.

നടി സ്മിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്.

ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും, കണ്ട ഉടന്നെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാന്‍ന്റെ ഇന്റ്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്നു ചിരിക്കുന്ന സ്‌നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും, ധ്യാന്‍ ഇന്റ്റര്‍വ്യൂവില്‍ പറയാന്‍ മറന്നതൊ അതൊ അടുത്ത ഇന്റ്റര്‍വ്യുവില്‍ പറയാന്‍ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്, പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടന്‍. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

15 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

15 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

15 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

19 hours ago