Categories: Gossips

സ്വപ്‌നംകൊണ്ടൊരു തുലാഭാരത്തിലെ സുരേഷ് ഗോപിയുടെ നായിക; ഈ താരത്തെ ഓര്‍മയുണ്ടോ?

പഴയകാല നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു താരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ നായികയായി 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തില്‍ അഭിനയിച്ച ശ്രുതിക അര്‍ജുന്‍ ആണിത്.

2003 ല്‍ റിലീസ് ചെയ്ത സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി ശ്രുതിക അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സ്വപ്നം കൊണ്ടൊരു തുലാഭാരത്തില്‍ അഭിനയിക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു ശ്രുതികയുടെ പ്രായം.

1987 സെപ്റ്റംബര്‍ 17 നാണ് ശ്രുതിക ജനിച്ചത്. താരത്തിന് ഇപ്പോള്‍ 35 വയസ്സാണ് പ്രായം. 2002 ല്‍ ശ്രീ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രുതികയുടെ അരങ്ങേറ്റം. അഞ്ച് സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. 2003 ല്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു. പിന്നീട് ഈ വര്‍ഷം കൂക്കു വിത്ത് കോമാലി സീസണ്‍ 3 ടെലിവിഷന്‍ പരിപാടിയിലൂടെ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഹാപ്പി ഹെര്‍ബ്സ് എന്ന ആയുര്‍വേദിക് സ്‌കിന്‍ ബ്രാന്‍ഡിന്റെ ഉടമയാണ് ശ്രുതിക. ബിസിനസുകാരനായ അര്‍ജുന്‍ ആണ് ശ്രുതികയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

14 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

14 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

17 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

18 hours ago