കൗമാരക്കാര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആനന്ദം. ഈ ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ വിശാഖ് നായര്‍ കിടിലന്‍ മേക്കോവറില്‍ എത്തുന്നു. പഴയ കുപ്പിയൊന്നും അല്ല ഇപ്പോള്‍. ആളാകെ മാറി.
സഞ്ജയ് ഗാന്ധി ആയാണ് കുപ്പിയുടെ മേക്കോവര്‍. പുതിയ സിനിമയായ എമര്‍ജന്‍സിയിലാണ് വിശാഖ് സഞ്ജയ് ഗാന്ധിയായി അഭിനയിക്കുന്നത്. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി.
സഞ്ജയ് ഗാന്ധിയുടെ വേഷം അഭിനയിക്കാന്‍ പറ്റുന്നത് ശരിക്കും അംഗീകാരമാണെന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിശാഖ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കങ്കണയ്ക്കും സംഘത്തിനുമൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതിലുള്ള വിനയവും വിശാഖ് പ്രകടിപ്പിക്കുന്നുണ്ട്. പവര്‍ഹൗസ് ഓഫ് ടാലന്റ് എന്നാണ് വിശാഖിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതിയത്. ഇന്ദിരയുടെ ആത്മാവായിരുന്നു സഞ്ജയ്. അവര്‍ക്ക് ഇഷ്ടമായതും നഷ്ടമായതും എന്നും കങ്കണ കുറിച്ചു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…