ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് രമ്യ കൃഷ്ണന്‍. നാടന്‍ വേഷത്തിലും ഗ്ലാമറസായും എല്ലാം രമ്യ തിളങ്ങി നിന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതും ചെയ്ത് വേഷങ്ങള്‍ എല്ലാം പ്രമുഖ നടന്മാരുടെ കൂടെയാണ്.
മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ എല്ലാം രമ്യ അഭിനയിച്ചിട്ടുണ്ട്. 1967 ല്‍ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച രമ്യക്ക് തെലുഗു ഭാഷയും നല്ല വശമാണ്. ചെറുപ്പകാലത്ത് ഭരതനാട്യം നര്‍ത്തന കലയിലും, കുച്ചിപ്പുടി നൃത്ത കലയിലും അഭ്യാസം നേടിയിട്ടുണ്ട്.
13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്.
അഭിനയ ജീവിതത്തില്‍ 200 ലധികം ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ്സു മുതല്‍ പല വിധ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും ആദ്യകാലത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ച പിന്നീട് രമ്യ അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിച്ചു. തമിഴില്‍ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി. ബാഹുബലി എന്ന ചലച്ചിത്രമാണ് രമ്യ കൃഷ്ണന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ അഭിനയിച്ച…
നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്‍…