Madhuri
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് ജോസഫ്. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫില്‍ ജോജു ജോര്‍ജ്ജിന്റെ നായികയായി എത്തിയത് നടി മാധുരി ബ്രാഗന്‍സ ആണ്. ഇപ്പോള്‍ ഇതാ മലയാളി പ്രേക്ഷകരുടെ കയ്യടി വാങ്ങുകയാണ് മാധുരി ഒരിക്കല്‍ കൂടി. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ.
കായംകുളം കൊച്ചുണ്ണിയുടെ കാമുകി കാത്ത എന്ന കഥാപാത്രത്തെയാണ് മാധുരി പത്തൊമ്പതാം നൂറ്റാണ്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദാണ് കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്.
ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മാധുരി ഇപ്പോള്‍. ‘പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ചിത്രങ്ങള്‍. കാത്ത എന്ന കഥാപാത്രം ഏറെ ആസ്വദിച്ചാണ് ചെയ്തത്. ഇത്രയും കഠിനധ്വാനികളായ ഒരു ടീമിനൊപ്പം ജോലി ചെയ്യാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. സിനിമയേയും എന്റെ കഥാപാത്രത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു.’ ചിത്രങ്ങള്‍ക്കൊപ്പം മാധുരി കുറിച്ചു.
ബെംഗളൂരു സ്വദേശിനിയാണ് മാധുരി. 1990 ജൂണ്‍ 18 നാണ് താരത്തിന്റെ ജനനം. മാധുരിക്ക് ഇപ്പോള്‍ 32 വയസ്സുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…