Iniya
ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്നുപറഞ്ഞ് നടി ഇനിയ. പ്രണയിക്കാന്‍ ജീവിതത്തില്‍ എല്ലാവിധ സ്വാതന്ത്ര്യവും മാതാപിതാക്കള്‍ നല്‍കിയിട്ടുണ്ടെന്ന് ഇനിയ പറഞ്ഞു. അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അച്ഛന്‍ മുസ്ലിമും അമ്മ ഹിന്ദുവും. ഞാന്‍ പള്ളിയിലും അമ്പലത്തിലും പോവും. വീട്ടില്‍ വിളക്ക് കത്തിക്കാറുണ്ടെന്നും ഇനിയ പറഞ്ഞു.
‘പ്രണയിക്കാനുള്ള എല്ലാ സ്വാതന്ത്രവും ഉണ്ടെങ്കിലും സമയമില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. പറ്റിയ ആളെ കിട്ടിയിട്ടില്ല. മിക്കവാറും അച്ഛനും അമ്മയും അധികം വൈകാതെ എന്നെ ലോക്ക് ചെയ്യും എന്നാണ് കരുതുന്നത്. സീരിയസ് ആയ പ്രണയം ഒന്നും ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല,’ ഇനിയ പറഞ്ഞു.
എന്റെ ആദ്യത്തെ പ്രണയം പതിമൂന്നാം വയസ്സില്‍ ആയിരുന്നു. സീരിയസ് ആയിരുന്ന ബന്ധം ഒന്നും ആയിരുന്നില്ല, എന്നാലും ആ പ്രണയമാണ് ഇപ്പോഴും ഓര്‍മിയ്ക്കുന്നത്. ഞാന്‍ അഭിനയത്തിലേക്ക് വരുന്ന സമയത്തായിരുന്നു ആ പ്രണയം. അവര്‍ക്ക് അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നില്ല, അവരുടെ വീട്ടുകാര്‍ക്കും അത് ഇഷ്ടമല്ല, അതോടെ ആ ബന്ധം വിട്ടെന്നും ഇനിയ പറഞ്ഞു.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…