Categories: latest news

മറ്റുള്ളവരെ വേദനിപ്പിച്ച് നമ്മള്‍ സന്തോഷിക്കുന്നത് മൃഗത്തനമാണ്: ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. ഗായിക അമൃത സുരേഷിനെ താരം വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീട് അവര്‍ വിവാഹമോചിതരായി. തിരുവോണ ദിനത്തില്‍ ബാല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്നാണ് ബാല പറയുന്നത്. ടിനിക്കും പിഷാരടിക്കുമുളള മറുപടിയാണിതെന്നാണ് ആരാധകര്‍ കരുതുന്നത്. ഈ ഓണത്തിന് കേരളത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ ചെന്നൈയിലാണെന്നും ബാല പറയുന്നുണ്ട്.

 

ബാലയുടെ വാക്കുകള്‍

‘എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. കേരളത്തില്‍ ഉണ്ടാകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങളാല്‍ ചെന്നൈയിലായി പോയി. എല്ലാരും അടിച്ചുപൊളിക്കുകയാണെന്ന് കരുതുന്നു. ഈ ഓണത്തിന് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി മനസില്‍ തോന്നിയ നാല് പോയിന്റ് പറയാം. ഞാന്‍ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളാണ് അത്. സ്‌നേഹത്തിന് വില സ്‌നേഹം മാത്രമേ ഉളളൂ ,നമുക്ക് സ്‌നേഹം നേടണമെങ്കില്‍ അത് കൊടുത്താലേ നേടാന്‍ പറ്റൂ. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്‌നേഹം ഒരിക്കലും നേടാന്‍ കഴിയില്ല.സ്‌നേഹത്തിന് വില സ്‌നേഹം മാത്രമേ ഉളളൂ എന്നും ബാല പറഞ്ഞു.

എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട്. അന്ന് ഞാന്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ കുറച്ച് പിള്ളേര്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഓനാന്‍ എന്നൊരു സാധനമുണ്ട്. ഈ കുട്ടികള്‍ അതിന്റെ ദേഹത്ത് ക്രാക്കര്‍ വെച്ച് കെട്ടി പൊട്ടിക്കും. അതിലൊരു സന്തോഷം. നമ്മുടെ അകത്ത് തന്നെ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മള്‍ സന്തോഷിക്കുന്നത് മൃഗത്തനം. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനം. ഈ ഓണം ദൈവം എല്ലാവര്‍ക്കുമൊപ്പം ഉണ്ടാകട്ടെ. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു, നല്ലത് നടക്കട്ടെ. ഇനി എല്ലാം നല്ലത് വരട്ടെ എന്നും ബാല പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

3 hours ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

3 hours ago

മനസ്സിനക്കരെ’ സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു; നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…

3 hours ago

കൈ കൊടുത്ത് പുഞ്ചിരിതൂകി മഞ്ജു വാര്യരും ദിലീപും

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…

3 hours ago

ഓണം കളറാക്കി നിവിന്‍ പോളി; ബെത്ലഹേം ചിത്രം ഇതുവരെ എത്ര നേടി ?

ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…

4 hours ago

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

10 hours ago