Categories: latest news

Happy Birthday Mammootty: മലയാളത്തിന്റെ മഹാനടന് 71 ന്റെ ചെറുപ്പം !

Happy Birthday Mammootty: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 71-ാം പിറന്നാള്‍. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. പി.ഐ.മുഹമ്മദ് കുട്ടിയെന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. അഭിഭാഷക ജോലിയില്‍ കയറിയ ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്.

കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്. അഭിനയ ലോകത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടി മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. 1998 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Mammootty

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള സിനിമകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

സുല്‍ഫത്താണ് മമ്മൂട്ടിയുടെ ജീവിതപങ്കാളി. സുറുമി, സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് മമ്മൂട്ടിയുടെ മക്കള്‍.

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കാണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.

അനില മൂര്‍ത്തി

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

11 hours ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

11 hours ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

13 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

14 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

14 hours ago