Categories: Gossips

മോശം ഉദ്ദേശത്തോടെ ഒരു സംവിധായകന്‍ സമീപിച്ചു, ഞാന്‍ നോ പറഞ്ഞു: ഗീത വിജയന്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഗീത വിജയന്‍. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഗീത വിജയന്‍ ശ്രദ്ദിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ സിനിമകളുടെ ഭാഗമായി. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരിക്കല്‍ താന്‍ നേരിട്ട ദുരനുഭവം തുറന്നുപറയുകയാണ് ഗീത വിജയന്‍. അത്യാവശ്യം ശ്രദ്ധേയനായ ഒരു സംവിധായകനാണ് തന്നെ അപ്പ്രോച്ച് ചെയ്തതെന്നും ഗീത പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അത്ര റെപ്പ്യൂട്ടേഷന്‍ ഒന്നും ഉള്ള സംവിധായകനല്ല. പക്ഷേ നല്ല സംവിധായകനാണ്. ഒരുവിധം എല്ലാ നടിമാരും ആ ഡയറക്ടറുടെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളും ഉള്ള സംവിധായകനാണ്. എന്റെ അടുത്ത് കുറച്ച് റോങ് ആയിട്ടുള്ള പെരുമാറ്റം. അങ്ങനെ മോശമായിട്ട് എന്ന് പറയാനും പറ്റില്ല. ഓരോരുത്തരുടെ പെരുമാറ്റം മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ നമുക്കുണ്ടല്ലോ. ഒരുമാതിരി സെറ്റിലൊക്കെ എന്നെ ചീത്ത പറയുന്നു. എല്ലാവരുടെയും മുന്നില്‍ വെച്ച് ചീത്ത പറയുക. അങ്ങനെയുണ്ടല്ലോ ചിലര്‍. കാര്യം നടക്കാതിരിക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍വെച്ച് ഇന്‍സല്‍ട്ട് ചെയ്യുന്നത് അവരുടെ പ്രത്യേകതയാണ്. വഴിവിട്ട ബന്ധത്തിനു അദ്ദേഹം എന്നെ സമീപിച്ചിരുന്നു. അപ്പോള്‍ ഞാന്‍ നോ പറഞ്ഞു. ഇങ്ങനാണെങ്കില്‍ സാര്‍ ഞാന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുന്നു എന്ന് പറയേണ്ടിവന്നു,’ ഗീത വിജയന്‍ പറഞ്ഞു.

Geetha Vijayan

1972 ജൂണ്‍ 22 നാണ് ഗീത വിജയന്‍ ജനിച്ചത്. താരത്തിനു ഇപ്പോള്‍ 50 വയസ്സാണ് പ്രായം. തേന്മാവിന്‍ കൊമ്പത്ത്, മാന്നാര്‍ മത്തായി സ്പീക്കിങ്, മിന്നാരം, ഗാന്ധര്‍വം, സേതുരാമയ്യര്‍ സിബിഐ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ ഗീത അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പങ്കാളിക്ക് ചിലപ്പോള്‍ തെറ്റ് പറ്റും; വിവാഹമോചനത്തെക്കുറിച്ച് വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

14 hours ago

ഞാന്‍ കിളവിയല്ല; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

14 hours ago

ബോള്‍ഡ് പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

21 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

സാരിയില്‍ ഗ്ലാമറസ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago