Categories: latest news

ദാവണിയില്‍ സുന്ദരിയായി രചന

മറിമായം എന്ന മഴവില്‍ മനോരമയിലെ പരിപാടിയിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് രചന നാരായണന്‍ കുട്ടി. തൃശൂര്‍ ഭാഷയിലുള്ള സംസാരവും പക്വമായ അഭിനയവും രചനയ്ക്ക് ആരാധകരെ നേടിക്കൊടുത്തു.

തൃശ്ശൂര്‍ ജില്ലയില്‍ ആണ് രചനയുടെ ജനനം. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തു. നാലാം കഌസുമുതല്‍ പത്തുവരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ ടൗണില്‍ ഒരു മാനേജ്‌മെന്റ് സ്‌കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് രചന മിനിസ്‌ക്രീനില്‍ അഭിനയ രംഗത്ത് എത്തുന്നത്. ഇതിനു മുന്‍പ് റേഡിയോ ജോക്കിയായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാര്‍. ജയറാം നായകനായ ഈ ചിത്രത്തിന്റെ സംവിധായകന്‍ ദീപു അന്തിക്കാടാണ്.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago