മറിമായം എന്ന മഴവില്‍ മനോരമയിലെ പരിപാടിയിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് രചന നാരായണന്‍ കുട്ടി. തൃശൂര്‍ ഭാഷയിലുള്ള സംസാരവും പക്വമായ അഭിനയവും രചനയ്ക്ക് ആരാധകരെ നേടിക്കൊടുത്തു.
തൃശ്ശൂര്‍ ജില്ലയില്‍ ആണ് രചനയുടെ ജനനം. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തു. നാലാം കഌസുമുതല്‍ പത്തുവരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ ടൗണില്‍ ഒരു മാനേജ്‌മെന്റ് സ്‌കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് രചന മിനിസ്‌ക്രീനില്‍ അഭിനയ രംഗത്ത് എത്തുന്നത്. ഇതിനു മുന്‍പ് റേഡിയോ ജോക്കിയായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാര്‍. ജയറാം നായകനായ ഈ ചിത്രത്തിന്റെ സംവിധായകന്‍ ദീപു അന്തിക്കാടാണ്.
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…