Aishwarya Lekshmi
മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിക്ക് ഇന്ന് ജന്മദിന മധുരം. 1990 സെപ്റ്റംബര്‍ ആറിനാണ് ഐശ്വര്യ ജനിച്ചത്. താരത്തിന്റെ 32-ാം ജന്മദിനമാണ് ഇന്ന്. ഐശ്വര്യയെ കണ്ടാല്‍ ഇത്രയും പ്രായമായെന്ന് തോന്നില്ലെന്നാണ് ആരാധകരുടെ കമന്റ്.
Aishwarya Lekshmi
ചുരുക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Aishwarya Lekshmi
വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡേ, കാണാക്കാണേ എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. തമിഴിലും താരം സാന്നിധ്യം അറിയിച്ചു.
Aishwarya Lekshmi
തിരുവനന്തപുരം സ്വദേശിനിയായ ഐശ്വര്യ മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…