Categories: latest news

ആദ്യമായി തെറിവിളിക്കുന്നത് അന്ന്; ദുരനുഭവം പറഞ്ഞ് മീര

മിനിസ്‌ക്രീനില്‍ അവതാരകയായി എത്തി പിന്നീട് സിനിമകളില്‍ നിറ സാന്നിധ്യം അറിയിച്ച വ്യക്തിയാണ് മീര നന്ദന്‍. ഇടക്കാലത്ത് സിനിമാ മേഖലയില്‍ നിന്നും അപ്രത്യക്ഷയായ മീര നന്ദനെ പിന്നീട് ദുബായില്‍ നിന്നുള്ള ആര്‍ജെയായിയാണ് നാം കണ്ടത്.

കോഴിക്കോട് വച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് മീര നന്ദന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കാറില്‍ നിന്നും ഇറങ്ങാന്‍ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ചാണ് താരം പറഞ്ഞത്.

വാഹനത്തിന് ചുറ്റം ആളുകള്‍ കൂടുകയും ഭയങ്കരമായ തിരക്ക് അനുഭവപ്പെടുകയും ചെയ്തു. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ആളുകള്‍ തള്ളിയതോടെ കാലിലെ ഒരു ചെരുപ്പ് പോയി. കാലില്‍ ഒരു ചെരുപ്പ് മാത്രമായി. അങ്ങനെ ഒരു തരത്തില്‍ ഞങ്ങള്‍ ജ്വല്ലറിയുടെ ഉള്ളില്‍ കയറി. എന്നാല്‍ തള്ളിനിടെ കൂടെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രയും തിരക്ക് ആയിരുന്നു. ഇതോടെ ഞാന്‍ ഉദ്ഘാടനത്തിന് സാരിയുടുത്ത് പോകാറില്ല എന്നും മീര പറഞ്ഞത്.

ഉദ്ഘാടനമൊക്കെ കഴിഞ്ഞു വരുമ്പോള്‍ നമ്മുടെ കാര്‍ അകത്തേക്ക് കയറ്റി ഇട്ടിട്ടില്ല. പൊലീസ് ജീപ്പാണ് ഇട്ടിരിക്കുന്നത്. പൊലീസുകാരും നമ്മളെ തള്ളുകയാണ്. അപ്പോള്‍ ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി. ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു എ്ന്നും മീര പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

16 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago