Categories: latest news

ആര്യ നല്‍കിയ സാരിയില്‍ തിളങ്ങി ഭാവന; പുതിയ ചിത്രങ്ങള്‍

സാരിയില്‍ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി മലയാളത്തിന്റെ പ്രിയതാരം ഭാവന. ഇന്‍സ്റ്റഗ്രാമിലാണ് ഭാവന തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നടിയും അവതാരകയുമായ ആര്യ ബഡായ് സമ്മാനിച്ചതാണ് ഈ സാരിയെന്നും ഭാവന പറഞ്ഞു. സാരി സമ്മാനമായി നല്‍കിയ ആര്യക്ക് ഭാവന നന്ദി പറഞ്ഞു.

Bhavana

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Bhavana

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്. 1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു.

Bhavana

തൃശൂര്‍ സ്വദേശിനിയാണ് ഭാവന. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഭാവന അഭിനയിച്ചു.

ക്രോണിക് ബാച്ച്‌ലര്‍, സിഐഡി മൂസ, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, ചിന്താമണി കൊലക്കേസ്, ചെസ്, ഛോട്ടാ മുംബൈ, സാഗര്‍ ഏലിയാസ് ജാക്കി, ട്വന്റി 20, റോബിന്‍ഹുഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണീ ബി, ആദം ജോണ്‍ എന്നിവയാണ് ഭാവനയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

കന്നഡ സിനിമ നിര്‍മാതാവ് നവീന്‍ ആണ് ഭാവനയുടെ ജീവിതപങ്കാളി.

 

 

 

അനില മൂര്‍ത്തി

Recent Posts

കുഞ്ഞിന് വിശന്നിട്ടും എനിക്ക് പാല് കൊടുക്കാന്‍ സാധിച്ചില്ല; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകള്‍ പോകരുത്: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

4 hours ago

പേന്‍ വിഷയം തെറ്റായ ആരോപണം; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

4 hours ago

ഒരുപാട് മക്കളെ ആഗ്രഹിച്ചു, ലഭിച്ചത് ഒരു മകനെ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

4 hours ago

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; കൃത്യമായ മറുപടി നല്‍കി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

6 hours ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

6 hours ago