ഹാസ്യരംഗങ്ങളിലൂടെ എത്തി മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് ഇന്ദ്രന്‍സ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കൊണ്ട് തനിക്ക് ഹാസ്യം മാത്രമല്ല ഏറ് റോള്‍ ലഭിച്ചാലും ചെയ്യാന്‍ സാധിക്കും എന്നു ആ കലാകാരന്‍ തെളിയിച്ച് കഴിഞ്ഞു.
ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകള്‍ മരിച്ചപ്പോള്‍ താന്‍ തയ്ച്ച ഷര്‍ട്ടാണ് പുതപ്പിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ്. സുരേഷ് ഗോപി അഭിനയിച്ച ഉത്സവമേളം എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ മകള്‍ മരിച്ചതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. അന്ന് താന്‍ തയ്ച്ച് കൊടുത്ത മഞ്ഞ കളറുള്ള ഷര്‍ട്ട് ഷര്‍ട്ടിനോട് സുരേഷ് ഗോപിയ്ക്ക് വല്ലാതെ ഇഷ്ടം തോന്നിയിരുന്നു. ആ ഷര്‍ട്ട് തനിയ്ക്ക് തരണമെന്നും മകള്‍ക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
മകള്‍ക്ക് അപകടമുണ്ടായ സമയത്ത് സുരേഷ് ഗോപി ധരിച്ചിരുന്നത് ആ ഷര്‍ട്ടാണ്. അന്ന് ആ കുഞ്ഞിന് അന്തിയുറങ്ങാന്‍ അവസാനമായി അവളുടെ പെട്ടി മൂടുന്നതിന് മുമ്പ് വിയര്‍പ്പില്‍ കുതിര്‍ന്ന ആ മഞ്ഞ ഷര്‍ട്ട് ഊരി അവളെ പുതപ്പിക്കുകയായിരുന്നു. ഇന്നും അത് ഓര്‍ക്കുമ്പോള്‍ ഒരുപാട് വിഷമമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…