Meenakshi Raveendran
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. അഭിനേത്രിയായും അവതാരികയായും മത്സരാര്‍ത്ഥിയായുമെല്ലാം മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.
മീനാക്ഷിയുടെ ഏറ്റവും പുതിയ പോസ്റ്റും ഇതിനോടകം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചയായിരിക്കുകയാണ്. കിടിലന്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ മീനാക്ഷിയെ കാണുന്നത്.
അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങള്‍ പലതും വൈറലുമായിരുന്നു. വനിതയുടെയടക്കം കവര്‍ പേജിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നായിക നായകന്‍ എന്ന മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ടെലിവിഷന്‍ രംഗത്തേക്ക് കടന്നു വരുന്നത്. മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന് സംവിധായകന്‍ ലാല്‍ ജോസ് മുഖ്യ വിധികര്‍ത്താവായി എത്തിയ പരിപാടിയില്‍ മീനാക്ഷിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷമാണ് താരം മിനിസ്‌ക്രീനില്‍ സജീവമാകുന്നത്.
പിന്നീട് അവാര്‍ഡ് നിശകളിലടക്കം അവതാരികയായി തിളങ്ങിയ താരം ജനപ്രിയ ഷോ ഉടന്‍ പണത്തിന്റെ രണ്ടാം ഭാഗത്തിലും അവതാരികയായി എത്തിയരുന്നു. മറിമായം എന്ന ടെലി സീരിസിലും മീനക്ഷി ഒരിടയ്ക്ക് അഭിനയിച്ചിരുന്നു. മാലിക്, ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ച മീനാക്ഷി മികച്ച നര്‍ത്തകി കൂടിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് മീനാക്ഷിയെ ഫോളോ ചെയ്യുന്നത്.
ആലപ്പുഴ ജില്ലയിലെ മരാരികുളം സ്വദേശിനിയായ മീനാക്ഷിയുടെ ജനനം 1996 ജൂലൈ 12നാണ്. തട്ടുംപുറത്ത് അച്യുതന്‍ ആണ് മീനാക്ഷിയുടെ അരങ്ങേറ്റ ചിത്രം. മാലിക്കില്‍ ഫഹദ് ഫാസിലിന്റെ മകളായി എത്തി മികച്ച പ്രകടനമായരുന്നു മീനാക്ഷിയുടേത്.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…