Mammootty in Pranchiyettan
മലയാള സിനിമയില്‍ എപ്പോഴും സ്വയം പുതുക്കി കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് ആയെങ്കിലും ഇന്നും യുവതലമുറയോട് മത്സരിക്കുകയാണ് അദ്ദേഹം. കാലത്തിനനുസരിച്ച് സ്വയം പുതുക്കാനും ഏറ്റവും പുതിയത് തന്നെ സ്വന്തമാക്കാനും എപ്പോഴും ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി.
തനിക്ക് പ്രായമായി തുടങ്ങിയെന്ന് പൊതുവേദിയില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
Mammootty
ശാന്തിഗിരി ജന്മഗൃഹ സമുച്ഛയത്തിന്റെ നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് ജന്മനാടായ ചന്തിരൂരില്‍ എത്തിയതായിരുന്നു നടന്‍. ആറ്, ഏഴ് ക്ലാസുകളില്‍ ചന്തിരൂര്‍ സ്‌കൂളിലാണ് പഠിച്ചതെന്നും മെഗാസ്റ്റാര്‍ പറയുന്നു.
ഇങ്ങനെയൊരു പൊതുവേദിയില്‍ ചന്തിരൂര്‍ വരുന്നത് രണ്ടാം തവണയാണെന്ന് മമ്മൂട്ടി പറയുന്നു. ചന്തിരൂര്‍ സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തിലാണ് താന്‍ ഇതിനുമുമ്പ് വന്നതെന്നും വര്‍ഷം ഓര്‍മ്മയില്ലെന്നും പ്രായമായി വരികയല്ലേ ചെറുതായിട്ട് ഓര്‍മ്മക്കുറവുണ്ടെന്നും മമ്മൂട്ടി പറയുന്നു. ഇത് കേട്ടതും എല്ലാവരും ചിരിക്കാന്‍ തുടങ്ങി.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…