Categories: latest news

‘ആ നഷ്ടം എപ്പോഴും ജീവിതത്തിലുണ്ടാകും’; ചര്‍ച്ചയായി മഞ്ജുവിന്റെ വാക്കുകള്‍, അത് ദിലീപ് ആണോയെന്ന് ആരാധകര്‍ !

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാരിയര്‍. രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുകയാണ് താരം. ഇപ്പോള്‍ ഇതാ മഞ്ജു ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മഞ്ജു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. പരിപാടിയുടെ പ്രൊമോയിലാണ് ഈ ഭാഗം കാണിക്കുന്നത്.

‘എന്തൊക്കെ വാക്കുകള്‍ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു,’ മഞ്ജു പറഞ്ഞു.

Manju Warrier

ഉത്രാട ദിനത്തിലാണ് എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മഞ്ജുവിന്റെ വാക്കുകള്‍ എന്തിനെ കുറിച്ചാണെന്ന് അപ്പോള്‍ മാത്രമേ വ്യക്തമാവൂ. അതേസമയം, മുന്‍ ജീവിതപങ്കാളി ദിലീപിനെയാണോ മഞ്ജു ഇതില്‍ ഉദ്ദേശിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

14 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

14 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

14 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

21 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

21 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

21 hours ago