ബോക്‌സ്ഓഫീസില്‍ മോശം പ്രകടനവുമായി പൃഥ്വിരാജ് ചിത്രം തീര്‍പ്പ്. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം വെറും 40 ലക്ഷം രൂപയാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് തീര്‍പ്പ് നേടിയത്. സമീപകാലത്തെ പൃഥ്വിരാജിന്റെ ഏറ്റവും മോശം ആദ്യദിന കളക്ഷനാണിത്. തീര്‍പ്പിനൊപ്പം റിലീസ് ചെയ്ത വിജയ് ദേവരെകൊണ്ട ചിത്രം ലൈഗര്‍ ആദ്യ ദിനം 25 ലക്ഷമാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്.
ശക്തമായ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം. എങ്കിലും തിയറ്ററുകളില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ തീര്‍പ്പിന് പൂര്‍ണമായി സാധിക്കുന്നില്ല. പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതാണ് സിനിമയുടെ പോരായ്മ. മുരളി ഗോപിയുടെ തിരക്കഥ ശരാശരിയില്‍ ഒതുങ്ങി.
രാഷ്ട്രീയത്തെ സര്‍ക്കാസ്റ്റിക്കായി അവതരിപ്പിക്കാനാണ് രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേര്‍ന്ന് ശ്രമിച്ചിരിക്കുന്നത്. അത് ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. സാധാരണ പ്രേക്ഷകര്‍ക്ക് അത്ര പെട്ടന്ന് മനസ്സിലാക്കാവുന്ന രീതിയിലല്ല ചിത്രത്തിന്റെ കഥ പറച്ചില്‍. അതുകൊണ്ട് തന്നെ തീര്‍പ്പിന്റെ തിയറ്റര്‍ പ്രതികരണം ശരാശരിയില്‍ ഒതുങ്ങുന്നു.
അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വന്നാല്‍ സമീപകാലത്തെ പല സിനിമകളിലെയും കഥാപാത്രങ്ങളെ പൃഥ്വിരാജിന്റെ അബ്ദുള്ള മരയ്ക്കാര്‍ എന്ന കഥാപാത്രത്തില്‍ ആവര്‍ത്തിക്കുന്നതായി കാണാം. സൈജു കുറുപ്പ്, വിജയ് ബാബു, ഇന്ദ്രജിത്ത് എന്നിവരുടെ പ്രകടനങ്ങളും ശരാശരിയില്‍ ഒതുങ്ങി.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…