Categories: Reviews

Theerppu Review: പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താതെ തീര്‍പ്പ് ! റിവ്യു വായിക്കാം

Theerppu Review: പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് തിയറ്ററുകളില്‍. മുരളി ഗോപി തിരക്കഥ രചിച്ച സിനിമ വളരെ വ്യത്യസ്തമായ പ്രമേയമാണ് സംസാരിക്കുന്നത്. ശക്തമായ രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയം. എങ്കിലും തിയറ്ററുകളില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ തീര്‍പ്പിന് പൂര്‍ണമായി സാധിക്കുന്നില്ല. പറയാന്‍ ഉദ്ദേശിച്ച രാഷ്ട്രീയം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതാണ് സിനിമയുടെ പോരായ്മ. മുരളി ഗോപിയുടെ തിരക്കഥ ശരാശരിയില്‍ ഒതുങ്ങി.

രാഷ്ട്രീയത്തെ സര്‍ക്കാസ്റ്റിക്കായി അവതരിപ്പിക്കാനാണ് രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേര്‍ന്ന് ശ്രമിച്ചിരിക്കുന്നത്. അത് ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. സാധാരണ പ്രേക്ഷകര്‍ക്ക് അത്ര പെട്ടന്ന് മനസ്സിലാക്കാവുന്ന രീതിയിലല്ല ചിത്രത്തിന്റെ കഥ പറച്ചില്‍. അതുകൊണ്ട് തന്നെ തീര്‍പ്പിന്റെ തിയറ്റര്‍ പ്രതികരണം ശരാശരിയില്‍ ഒതുങ്ങുന്നു.

അഭിനേതാക്കളുടെ പ്രകടനത്തിലേക്ക് വന്നാല്‍ സമീപകാലത്തെ പല സിനിമകളിലെയും കഥാപാത്രങ്ങളെ പൃഥ്വിരാജിന്റെ അബ്ദുള്ള മരയ്ക്കാര്‍ എന്ന കഥാപാത്രത്തില്‍ ആവര്‍ത്തിക്കുന്നതായി കാണാം. സൈജു കുറുപ്പ്, വിജയ് ബാബു, ഇന്ദ്രജിത്ത് എന്നിവരുടെ പ്രകടനങ്ങളും ശരാശരിയില്‍ ഒതുങ്ങി.

അനില മൂര്‍ത്തി

Recent Posts

കുഞ്ഞിന് വിശന്നിട്ടും എനിക്ക് പാല് കൊടുക്കാന്‍ സാധിച്ചില്ല; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

8 hours ago

തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകള്‍ പോകരുത്: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

8 hours ago

പേന്‍ വിഷയം തെറ്റായ ആരോപണം; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

8 hours ago

ഒരുപാട് മക്കളെ ആഗ്രഹിച്ചു, ലഭിച്ചത് ഒരു മകനെ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

9 hours ago

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; കൃത്യമായ മറുപടി നല്‍കി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

11 hours ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

11 hours ago