Namitha Pramod
പുതിയ ചിത്രങ്ങളുമായി നടി നമിത പ്രമോദ്. ചുരിദാറില്‍ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ ഔട്ട്ഫിറ്റ് തന്നെയാണ് ആരാധകരുടെ ശ്രദ്ധ കവര്‍ന്നിരിക്കുന്നത്.
മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. സിനിമ ലോകത്തേക്കുള്ള തന്റെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നമിത. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നമിത ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
തന്റെ 15-ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, ഓര്‍മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നമിത എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ അത്ര സജീവമല്ല.
എന്നാല്‍ ഏഴോളം ചിത്രങ്ങളാണ് നമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യ നായകനാകുന്ന ഈശോയാണ് ഇതില്‍ എടുത്ത് പറയേണ്ടത്.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…