ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട് തന്റെ പേരില്‍ മാറ്റം വരുത്തുന്നു. ഔദ്യോഗിക പേരിനൊപ്പം സര്‍ നെയിം ആയി കപൂര്‍ എന്ന് കൂടി ചേര്‍ത്താനാണ് താരത്തിന്റെ തീരുമാനം. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിന്റെ സര്‍നെയിം തന്റെ പേരിലും ചേര്‍ക്കുകയാണെന്ന് ആലിയ അറിയിച്ചു.
പേരുമാറ്റം ഔദ്യോഗിക രേഖകളില്‍ മാത്രമായിരിക്കുമെന്ന് ആലിയ പറയുന്നു. ഞങ്ങള്‍ക്ക് ഉടന്‍ ഒരു കുഞ്ഞുണ്ടാകും. കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ മാത്രം ഭട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനും കപൂര്‍ ആകുന്നു. നിങ്ങള്‍ക്ക് മനസിലാകുന്നില്ലേ? ഒഴിവാക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- പേരുമാറ്റത്തെക്കുറിച്ച് ആലിയ ഭട്ട് പ്രതികരിച്ചു.
ആലിയയും രണ്‍ബീറും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഏറെ സന്തോഷത്തോടെയാണ് പേരുമാറ്റമെന്ന് ആലിയ പറഞ്ഞു. താന്‍ എപ്പോഴും ആലിയ ഭട്ട് തന്നെയായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ താന്‍ കപൂറുമാണ്. ഇക്കാര്യത്തില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ആലിയ ഭട്ട് കൂട്ടിച്ചേര്‍ത്തു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…