Categories: latest news

ആലിയ ഭട്ട് പേര് മാറ്റുന്നു ! കാരണം ഇതാണ്

ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട് തന്റെ പേരില്‍ മാറ്റം വരുത്തുന്നു. ഔദ്യോഗിക പേരിനൊപ്പം സര്‍ നെയിം ആയി കപൂര്‍ എന്ന് കൂടി ചേര്‍ത്താനാണ് താരത്തിന്റെ തീരുമാനം. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിന്റെ സര്‍നെയിം തന്റെ പേരിലും ചേര്‍ക്കുകയാണെന്ന് ആലിയ അറിയിച്ചു.

പേരുമാറ്റം ഔദ്യോഗിക രേഖകളില്‍ മാത്രമായിരിക്കുമെന്ന് ആലിയ പറയുന്നു. ഞങ്ങള്‍ക്ക് ഉടന്‍ ഒരു കുഞ്ഞുണ്ടാകും. കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ മാത്രം ഭട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനും കപൂര്‍ ആകുന്നു. നിങ്ങള്‍ക്ക് മനസിലാകുന്നില്ലേ? ഒഴിവാക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- പേരുമാറ്റത്തെക്കുറിച്ച് ആലിയ ഭട്ട് പ്രതികരിച്ചു.

ആലിയയും രണ്‍ബീറും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഏറെ സന്തോഷത്തോടെയാണ് പേരുമാറ്റമെന്ന് ആലിയ പറഞ്ഞു. താന്‍ എപ്പോഴും ആലിയ ഭട്ട് തന്നെയായിരിക്കും. എന്നാല്‍ അതോടൊപ്പം തന്നെ താന്‍ കപൂറുമാണ്. ഇക്കാര്യത്തില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ആലിയ ഭട്ട് കൂട്ടിച്ചേര്‍ത്തു.

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago