മഹാവ്യാധിയുടെ കാലത്തും മലയാളം ബോക്സ്ഓഫീസില്‍ തേരോട്ടം നടത്തി വാപ്പിച്ചിയും മകനും. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍ പിറന്നത് കോവിഡ് പ്രതിസന്ധിക്കിടയില്‍.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പാണ് ദുല്‍ഖറിന്റെ ഏറ്റവും കൂടുതല്‍ ബിസിനസ് സ്വന്തമാക്കിയ മലയാള ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ ബിസിനസ് സ്വന്തമാക്കിയ സിനിമ.
കുറുപ്പിന്റെ ആകെ ബിസിനസ് 112 കോടിയാണ്. എന്നാല്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റേത് 115 കോടിയാണ്. ദുല്‍ഖര്‍ ചിത്രത്തേക്കാള്‍ മൂന്ന് കോടി കൂടുതല്‍ കളക്ട് ചെയ്യാന്‍ മമ്മൂട്ടി ചിത്രത്തിനു സാധിച്ചിട്ടുണ്ട്.
നൂറ് കോടിക്ക് താഴെയായിരുന്നു ഇതുവരെ കുറുപ്പിന്റെ ടോട്ടല്‍ ബിസിനസ്. കഴിഞ്ഞ ദിവസമാണ് റെക്കോര്‍ഡ് തുകയ്ക്ക് സീ ചാനല്‍ കുറുപ്പിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. അതോടെ ആകെ ബിസിനസ് 112 കോടിയിലേക്ക് എത്തി.
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…
നാടന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…
പുതിയ ഗെറ്റപ്പില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…