Categories: latest news

പിങ്കില്‍ ഹോട്ടായി റകുല്‍ പ്രീത് സിങ്

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി റകുല്‍ പ്രീത് സിങ്. പിങ്ക് ഡ്രസില്‍ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. ‘എപ്പോഴും ജീവിതത്തിന്റെ പിങ്ക് നിറമുള്ള വശത്തേക്ക് നോക്കുക’ എന്ന ക്യാപ്ഷനോടെയാണ് റകുല്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായി നില്‍ക്കുന്ന താരങ്ങളിലൊരാളാണ് റകുല്‍പ്രീത് സിങ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം റകുല്‍ പങ്കുവെയ്ക്കാറുണ്ട്.

2009ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ബാല്യകാലം തൊട്ടുള്ള അഭിനേത്രിയാകുക എന്ന തന്റെ ആഗ്രഹത്തിന് അങ്ങനെ തുടക്കം കുറിച്ച താരം പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സജീവമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലും തന്റെ മികവ് തെളിയിച്ച റകുല്‍പ്രീത് റാംപുകളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന ഒരു സമയമുണ്ടായിരുന്നു. 2011ല്‍ സിനിമയില്‍ വീണ്ടും സജീവമായ താരം അടുത്തടുത്ത് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി.

2013ലാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. യാറിയാന്‍ എന്ന ആദ്യ ഹിന്ദി ചിത്രത്തിലെ പ്രകടനം തന്നെ ശ്രദ്ധേയമായിരുന്നു.

 

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago