Mridhula Vijay
നടി മൃദുല വിജയ് പെണ്‍കുഞ്ഞിനു ജന്മം നല്‍കി. താരം തന്നെയാണ് താന്‍ അമ്മയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഒരു പെണ്‍കുഞ്ഞിനെ നല്‍കി ദൈവം അനുഗ്രഹിച്ചെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നതായും മൃദുല വിജയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ജീവിതപങ്കാളി. ഏറെ പ്രതീക്ഷകളോടെയാണ് ഇരുവരും കുഞ്ഞിനായി കാത്തിരുന്നത്. തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ അടക്കം മൃദുല ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല ‘തുമ്പപ്പൂ’ എന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു പരമ്പരയില്‍ നിന്ന് തല്‍ക്കാലം മാറി നിന്നത്. താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ചായിരുന്നു മൃദുലയുടെ പിന്‍മാറ്റം.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…