Dr Robin
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഷോയിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരാണ് റോബിന് ഇപ്പോള്‍ ഉള്ളത്. റോബിന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദന്റെ വില്ലനായി റോബിന്‍ രാധാകൃഷ്ണന്‍ എത്തുമെന്നാണ് വിവരം. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ് ലി എന്ന ചിത്രത്തിലാണ് റോബിന്‍ രാധാകൃഷ്ണന്‍ വില്ലന്‍ വേഷത്തിലെത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
Unni Mukundan
വമ്പന്‍ ക്യാന്‍വാസിന്‍ ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണ് ബ്രൂസ് ലി. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം.
അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഫൈനലിന് തൊട്ടുമുന്‍പാണ് റോബിന്‍ പുറത്തായത്. സഹ മത്സരാര്‍ഥിയായ റിയാസിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്താര. തെന്നന്ത്യയിലെ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര് ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…