Categories: Gossips

നിര്‍ണയം മമ്മൂട്ടിക്ക് വേണ്ടി എഴുതിയ സിനിമ, മോഹന്‍ലാല്‍ നായകനായി എത്തിയതോടെ കഥ പൊളിച്ചെഴുതി !

മോഹന്‍ലാലിനെ നായകനാക്കി യോദ്ധ, നിര്‍ണയം എന്നിങ്ങനെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവന്‍. നിര്‍ണയത്തില്‍ ഡോക്ടര്‍ റോയ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയാന്‍ കല്പകവാടിയാണ് നിര്‍ണയത്തിന്റെ തിരക്കഥയൊരുക്കിയത്. യഥാര്‍ഥത്തില്‍ നിര്‍ണയം സിനിമയില്‍ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയാണ്. സംഗീത് ശിവന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വളരെ ഗൗരവക്കാരനായ ഒരു ഡോക്ടറായാണ് നിര്‍ണയത്തിലെ നായക കഥാപാത്രത്തെ ആദ്യം തീരുമാനിച്ചിരുന്നത്. അത്തരം വേഷം മമ്മൂട്ടി ഗംഭീരമായി ചെയ്യും എന്നതിനാലാണ് അത്. എന്നാല്‍, ആ സമയത്ത് മമ്മൂട്ടിക്ക് നല്ല തിരക്കായിരുന്നു. ഡേറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടിക്കായി കാത്തുനിന്നാല്‍ സിനിമ വളരെ നീണ്ടുപോകുമെന്ന അവസ്ഥയായി. അപ്പോഴാണ് മമ്മൂട്ടിക്ക് പകരം മോഹന്‍ലാലിനെ നായകനാക്കാന്‍ സംഗീത് ശിവന്‍ തീരുമാനിച്ചത്.

Mammootty and Mohanlal

മമ്മൂട്ടിയുടെ ഡേറ്റ് പെട്ടന്ന് തരപ്പെടില്ലെന്ന് മനസിലായപ്പോള്‍ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നെന്ന് സംഗീത് ശിവന്‍ പറയുന്നു. വളരെ ഗൗരവക്കാരനായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടിക്കായി ഞാനും ചെറിയാന്‍ കല്പകവാടിയും ചേര്‍ന്നെഴുതിയത്. പിന്നീട് മോഹന്‍ലാലിന് വേണ്ടി തിരക്കഥ ഏറെക്കുറെ ഞങ്ങള്‍ മാറ്റിയെഴുതി. ഹ്യൂമറും റൊമാന്‍സും കൂടുതല്‍ ഉള്‍പ്പെടുത്തി.

സിനിമ പുറത്തിറങ്ങിയ ശേഷം ആദ്യം ഞങ്ങളെ വിളിച്ചതു മമ്മൂട്ടി തന്നെയാണ്, ‘വളരെ നല്ല സിനിമയാണ് ഇതില്‍ അവന്‍ തന്നെയാണ് നല്ലത്’ എന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്. സത്യത്തില്‍ ലാലിനായി തിരക്കഥ മാറ്റിയെഴുതിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും സംഗീത് ശിവന്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പാബ്ലോ എസ്‌കോബാര്‍ ആകാന്‍ മമ്മൂട്ടി? മാര്‍ക്കോ നിര്‍മാതാവിനൊപ്പം ഒന്നിക്കുന്നത് വമ്പന്‍ പ്രൊജക്ടിനു വേണ്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…

16 hours ago

തൃശൂരില്‍ ഹൈ ലൈറ്റ് മാള്‍ ഒരുക്കുന്ന ‘ഹലോവീന്‍ ബാഷ്’; ടിക്കറ്റിനു വെറും 199 രൂപ മുതല്‍

തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…

17 hours ago

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

19 hours ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago