Categories: latest news

‘നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍’; മമ്മൂട്ടിയെ പുകഴ്ത്തി വെടിക്കെട്ട് ബാറ്റര്‍ സനത് ജയസൂര്യ, താരം ശ്രീലങ്കയില്‍ എത്തിയത് എന്തിനാണെന്നോ?

മെഗാസ്റ്റാര്‍ മമ്മൂട്ടി പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ശ്രീലങ്കയില്‍. എം.ടി.യുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് താരം ശ്രീലങ്കയിലെത്തിയത്.

ശ്രീലങ്കയിലെത്തിയ നടന്‍ മമ്മൂട്ടിയുമായി ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ കൂടിക്കാഴ്ച നടത്തി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ജയസൂര്യ ട്വിറ്ററില്‍ പങ്കുവെച്ചു. രാജ്യത്ത് ഷൂട്ടിങ്ങിനായി എത്തിയ മമ്മൂട്ടിയെ സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയിലാണ് ജയസൂര്യ കണ്ടത്. പ്രധാനമന്ത്രി ദിനേഷ് ഗുണവര്‍ദ്ധനയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തും.

‘ മുതിര്‍ന്ന മലയാളം നടന്‍ മമ്മൂട്ടിയെ കാണാന്‍ സാധിച്ചത് ഒരു ഭാഗ്യമാണ്. സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാറാണ്. ശ്രീലങ്കയില്‍ വന്നതിന് നന്ദി. ഇന്ത്യയിലെ എല്ലാ താരങ്ങളേയും ഞാന്‍ ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു’ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജയസൂര്യ കുറിച്ചു.

എം.ടി.യുടെ തന്നെ കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന കഥയാണ് രഞ്ജിത്ത് സിനിമയാക്കുന്നത്. പി.കെ.വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. എം.ടി.വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്ളിക്സ് ആന്തോളജി സീരിസിന് വേണ്ടിയാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് സിനിമയാക്കുന്നത്.

 

 

 

അനില മൂര്‍ത്തി

Recent Posts

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

21 hours ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

21 hours ago

സ്‌റ്റൈലിഷ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

21 hours ago

സാരിയില്‍ അതിസുന്ദരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സാരിയില്‍ അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago