Categories: latest news

ബുദ്ധികൂര്‍മ്മതയുള്ള പൊലീസ് ഓഫീസര്‍; സ്റ്റൈലിഷ് ആയി മമ്മൂട്ടി, ബി.ഉണ്ണികൃഷ്ണന്‍ ചിത്രം മെഗാസ്റ്റാറിന്റെ അടുത്ത 50 കോടിയോ !

ബുദ്ധികൂര്‍മ്മതയും ജാഗ്രതയുമുള്ള സ്റ്റൈലിഷ് പൊലീസ് ഓഫീസറായി മമ്മൂട്ടിയെത്തുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. ക്രിസ്റ്റഫര്‍ എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി തോക്ക് പിടിച്ചു നില്‍ക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ മെഗാസ്റ്റാറിന്റെ മുഖം പോസ്റ്ററില്‍ ഇല്ല.

റിലീസിന് മുന്‍പ് തന്നെ കോടികള്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള മമ്മൂട്ടി ചിത്രമാണ് ഇത്. ഒ.ടി.ടി. റൈറ്റ്, സാറ്റലൈറ്റ് റൈറ്റ് എന്നിവയ്ക്കായി വന്‍കിട ഗ്രൂപ്പുകള്‍ മുന്‍പന്തിയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ റിലീസിന് മുന്‍പ് തന്നെ കോടികളുടെ ബിസിനസാണ് ക്രിസ്റ്റഫറിന് നടക്കാന്‍ പോകുന്നത്.

ആര്‍.ഡി.ഇലുമിനേഷന്‍സിന്റെ ബാനറില്‍ ബി.ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുക.

സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ബി.ഉണ്ണികൃഷ്ണന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. ആറാട്ട് തിയറ്ററുകളില്‍ പരാജയമായിരുന്നു

 

 

അനില മൂര്‍ത്തി

Recent Posts

വീണ്ടും ഓഫ് ബീറ്റ് ചിത്രം; മമ്മൂട്ടി ഇത്തവണ ഒന്നിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവിനൊപ്പം

വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ മമ്മൂട്ടി.…

11 hours ago

ജനിച്ച അന്നു മുതല്‍ വാടക വീട്ടിലായിരുന്നു: മൃദുല വിജയ്

സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…

13 hours ago

ഗസ്റ്റിന് മിണ്ടാന്‍ സമ്മതിക്കില്ല, എന്ത് പറഞ്ഞാലും ശ്രീനി; പേളിക്ക് വിമര്‍ശനം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…

13 hours ago

നെഗറ്റീവ് എനിക്ക് ഉയര്‍ന്നു പറക്കാനുള്ള പ്രചോദനം: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

14 hours ago

ജീവിതത്തില്‍ കണ്ടിട്ടുള്ള ശുദ്ധനായ മനുഷ്യന്‍; ആ നടനെക്കുറിച്ച് തമന്നയ്ക്ക് പറയാനുള്ളത്

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…

14 hours ago

സിനിമ കാണുന്നതിന് തനിക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു: ബേസില്‍ ജോസഫ്

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

14 hours ago