Empuraan Team
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനെ കുറിച്ച് പുതിയ അപ്‌ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍. നടനും സംവിധായകനുമായ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പം സാക്ഷാല്‍ ലാലേട്ടന്‍ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ വീട്ടില്‍വെച്ച് പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇന്ന് വൈകിട്ട് നാല് മണിക്ക് പുറത്തിറക്കും. എംപുരാന്‍ ഷൂട്ടിങ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ വീഡിയോയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Prithviraj and Mohanlal (Lucifer)
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തിയറ്ററുകളില്‍ വമ്പന്‍ വിജയമായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ എംപുരാന്‍ ഷൂട്ടിങ് ആരംഭിക്കും.
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…