Categories: latest news

Nna Thaan Case Kodu : 25 കോടി ക്ലബില്‍ കയറിയെന്ന് ചാക്കോച്ചന്‍, അതെങ്ങനെ ശരിയാകുമെന്ന് ആരാധകര്‍; സത്യാവസ്ഥ ഇതാണ്

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘ന്നാ താന്‍ കേസ് കൊട്’ 25 കോടി ക്ലബില്‍ കയറിയെന്നാണ് ഈ പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ ഈ പോസ്റ്ററിനെ കുറിച്ച് സിനിമ ഗ്രൂപ്പുകളില്‍ അടക്കം വലിയ ചര്‍ച്ച നടക്കുകയാണ്.

ഓവര്‍സീസ് റിലീസ് പോലും ഇല്ലാതെ ആറ് ദിവസം കൊണ്ട് ചിത്രം 25 കോടി കളക്ഷന്‍ നേടിയോ എന്നാണ് പ്രേക്ഷകരുടെ സംശയം. യഥാര്‍ഥത്തില്‍ ഇതുവരെയുള്ള തിയറ്റര്‍ കളക്ഷന്‍ മാത്രമല്ല പുതിയ പോസ്റ്ററില്‍ ഉദ്ദേശിച്ചിരിക്കുന്നത്. സിനിമയുടെ ഇതുവരെയുടെ ടോട്ടല്‍ ബിസിനസാണ് 25 കോടി ആയിരിക്കുന്നത്. അതേസമയം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ തിയറ്റര്‍ കളക്ഷന്‍ മാത്രം 25 കോടിയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

സമകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി ആക്ഷേപഹാസ്യ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമെന്നാണ് ആരാധകരുടെ അഭിപ്രായം. ഓഗസ്റ്റ് 18 മുതലാണ് ചിത്രത്തിന്റെ ജിസിസി റിലീസ്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

23 minutes ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

24 minutes ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

26 minutes ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

35 minutes ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

38 minutes ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

59 minutes ago