Mammootty and B.Unnikrishnan
Mammootty-B.Unnikrishnan Movie: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ പുറത്തിറക്കും. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്ററെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് നാളെ വൈകിട്ട് ആറിന് പുറത്തിറക്കുക. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്.
ആര്‍.ഡി.ഇലുമിനേഷന്‍സിന്റെ ബാനറില്‍ ബി.ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുക.
Mammootty
സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ബി.ഉണ്ണികൃഷ്ണന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. ആറാട്ട് തിയറ്ററുകളില്‍ പരാജയമായിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്സിക കൃഷ്ണ.ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…