Navya Nair and Samvritha
രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് നന്ദനം. 2002 ല്‍ പുറത്തിറങ്ങിയ നന്ദനം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. പൃഥ്വിരാജ്, നവ്യ നായര്‍, രേവതി, കവിയൂര്‍ പൊന്നമ്മ, ജഗതി, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം നന്ദനത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
യഥാര്‍ഥത്തില്‍ നവ്യ നായര്‍ അല്ലായിരുന്നു നന്ദനത്തില്‍ രഞ്ജിത്തിന്റെ ആദ്യ ചോയ്സ്. സംവൃത സുനിലിനെ പൃഥ്വിരാജിന്റെ നായികയാക്കാനാണ് രഞ്ജിത്ത് ആദ്യം തീരുമാനിച്ചത്. ഇതേകുറിച്ച് സംവൃത തന്നെ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
Navya Nair in Nandanam
‘സംവിധായകന്‍ രഞ്ജിത്ത് ചേട്ടന്‍ ഞങ്ങളുടെ കുടുംബസുഹൃത്ത് ആണ്. അങ്ങനെ എനിക്ക് നന്ദനം സിനിമയുടെ ക്ഷണം രഞ്ജിത്തേട്ടത്തില്‍ നിന്നും ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ പത്താം ക്ളാസില്‍ ആയിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാര്‍ ആ സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോകാന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് നന്ദനത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയത്,’ സംവൃത പറഞ്ഞു.
അതിനുശേഷം രഞ്ജിത്ത് തന്നെ മറ്റൊരു സിനിമയിലേക്കും സംവൃതയെ വിളിച്ചിരുന്നു. എന്നാല്‍, ചില കാരണങ്ങളാല്‍ തനിക്ക് ആ ചിത്രത്തിലും അഭിനയിക്കാന്‍ സാധിച്ചില്ലെന്ന് സംവൃത പറയുന്നു.
പിന്നീട് ലാല്‍ജോസ് ചിത്രം രസികനില്‍ ദിലീപിന്റെ നായികയായാണ് സംവൃത സുനില്‍ അരങ്ങേറിയത്.
മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…