Thallumaala
ടൊവിനോ തോമസ് നായകനായ തല്ലുമാല നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മുഹ്സിന്‍ പെരാരി-അഷറഫ് ഹംസ എന്നിവരുടെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം യൂത്തിന് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ന്നതാണ്. ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ചെയ്തത്.
ടൊവിനോയുടെ എനര്‍ജറ്റിക്ക് പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം. തിയറ്ററുകളില്‍ മാലപ്പടക്കത്തിനു തീ കൊളുത്തിയ പോലെയാണ് ടൊവിനോയുടെ പ്രകടനത്തിനു ആരാധകര്‍ കയ്യടിക്കുന്നത്. തല്ലുമാല സൂപ്പര്‍ഹിറ്റാകുമെന്ന് ചിത്രം റിലീസ് ചെയ്യും മുന്‍പേ നടന്‍ പൃഥ്വിരാജ് പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തല്ലുമാല റിലീസ് ചെയ്യുന്നതിനു ഏതാനും ദിവസം മുന്‍പാണ് താന്‍ സിനിമ കണ്ടെന്നും ടൊവിനോയുടെ പ്രകടനം ഗംഭീരമാണെന്നും പൃഥ്വിരാജ് പറയുന്നത്.
‘എനിക്ക് തോന്നുന്നു, സൂപ്പര്‍ഹിറ്റ് ആയിരിക്കും പടം. ഞാന്‍ കണ്ടതാ. അവന്‍ (ടൊവിനോ) നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഇതില്‍. ചെയ്യാന്‍ ഒട്ടും ഇഷ്ടമല്ലാത്ത ഒരുപാട് പരിപാടികള്‍ ഇതില്‍ ഒപ്പിച്ചുവച്ചിട്ടുണ്ട്. അസലായി ചെയ്തിട്ടുണ്ട്. ടൊവിനോ കിടിലനാണ് ഈ ചിത്രത്തില്‍. തല്ലുമാല വലിയ വിജയമാകട്ടെ,’ പൃഥ്വിരാജ് പറഞ്ഞു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…