Categories: Gossips

ചാക്കോച്ചനെ കടത്തിവെട്ടി ടൊവിനോ; തല്ലുമാലയുടെ ആദ്യ ദിന കളക്ഷന്‍ എത്രയെന്നോ?

ടൊവിനോ തോമസ് ചിത്രം തല്ലുമാലയുടെ ആദ്യദിന കളക്ഷന്‍ പുറത്ത്. ബോക്‌സ്ഓഫീസില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടൊവിനോ. ഓഗസ്റ്റ് 12 ന് റിലീസ് ചെയ്ത തല്ലുമാല ആദ്യദിനം മൂന്നരക്കോടി രൂപ വേള്‍ഡ് വൈഡായി നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൊവിനോയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്.

തുടര്‍ പരാജയങ്ങളില്‍ പതറുകയായിരുന്ന ടൊവിനോയ്ക്ക് വമ്പന്‍ ബ്രേക്കാണ് തല്ലുമാല നല്‍കിയിരിക്കുന്നത്. ടൊവിനോയുടെ അവസാന രണ്ട് ചിത്രങ്ങളായ വാശി, ഡിയര്‍ ഫ്രണ്ട് എന്നിവയ്ക്ക് ഒരു കോടി പോലും മൊത്തം കളക്ഷന്‍ തിയറ്ററില്‍ നിന്ന് നേടാന്‍ സാധിച്ചിരുന്നില്ല.

Nna Thaan Case Kodu

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ആദ്യ ദിവസം സ്വന്തമാക്കിയതിനേക്കാള്‍ കളക്ഷനും തല്ലുമാലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്. ന്നാ താന്‍ കേസ് കൊട് ആദ്യ ദിനം ഒന്നേ മുക്കാല്‍ കോടിക്ക് അടുത്ത് മാത്രമാണ് സ്വന്തമാക്കിയത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago