Thallumaala
ടൊവിനോ തോമസ് ചിത്രം തല്ലുമാലയുടെ ആദ്യദിന കളക്ഷന്‍ പുറത്ത്. ബോക്‌സ്ഓഫീസില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടൊവിനോ. ഓഗസ്റ്റ് 12 ന് റിലീസ് ചെയ്ത തല്ലുമാല ആദ്യദിനം മൂന്നരക്കോടി രൂപ വേള്‍ഡ് വൈഡായി നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൊവിനോയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്.
തുടര്‍ പരാജയങ്ങളില്‍ പതറുകയായിരുന്ന ടൊവിനോയ്ക്ക് വമ്പന്‍ ബ്രേക്കാണ് തല്ലുമാല നല്‍കിയിരിക്കുന്നത്. ടൊവിനോയുടെ അവസാന രണ്ട് ചിത്രങ്ങളായ വാശി, ഡിയര്‍ ഫ്രണ്ട് എന്നിവയ്ക്ക് ഒരു കോടി പോലും മൊത്തം കളക്ഷന്‍ തിയറ്ററില്‍ നിന്ന് നേടാന്‍ സാധിച്ചിരുന്നില്ല.
Nna Thaan Case Kodu
കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ആദ്യ ദിവസം സ്വന്തമാക്കിയതിനേക്കാള്‍ കളക്ഷനും തല്ലുമാലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്. ന്നാ താന്‍ കേസ് കൊട് ആദ്യ ദിനം ഒന്നേ മുക്കാല്‍ കോടിക്ക് അടുത്ത് മാത്രമാണ് സ്വന്തമാക്കിയത്.
സ്‌റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…