Mammootty in The King
The King Second Part: തിയറ്ററുകളെ ഇളക്കിമറിച്ച മമ്മൂട്ടി കഥാപാത്രമാണ് ദി കിങ്ങിലെ മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പില്‍. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കിങ് 1995 ലാണ് റിലീസ് ചെയ്തത്.
കിങ്ങിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ഷാജി കൈലാസ് ഇപ്പോള്‍. കിങ്ങിന് രണ്ടാം ഭാഗം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഷാജി കൈലാസ് പറയുന്നു. എന്നാല്‍ തനിക്ക് എഴുതാന്‍ അറിയില്ലെന്നും തിരക്കഥ എഴുതുന്നവര്‍ കിങ്ങിനായി എന്തെങ്കിലും എഴുതി തന്നാല്‍ അല്ലേ രണ്ടാം ഭാഗം ചെയ്യുക എന്നും ഷാജി കൈലാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Mammootty
മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും ഷാജി കൈലാസ് മനസ്സുതുറന്നു. പലപ്പോഴും വഴക്ക് കൂടികൊണ്ടാണ് മമ്മൂക്കയുമായി അടുക്കാറുള്ളതെന്നാണ് ഷാജി പറയുന്നത്. സൗഹൃദത്തോടെയുള്ള വഴക്ക് കൂടലുകളാണ് അതെല്ലാമെന്നും ഷാജി കൈലാസ് പറഞ്ഞു.
വല്ലാത്തൊരു കരിസ്മയാണ് മമ്മൂട്ടിയുടെ മുഖത്ത്. അതുകൊണ്ട് ലൂസ് ഫ്രെയിമുകള്‍ ഞാന്‍ വയ്ക്കാറില്ല. ആ മുഖം കൃത്യമായി കിട്ടാന്‍ മാക്‌സിമം ക്ലോസ് ഫ്രെയ്മുകളാണ് വെയ്ക്കാറുള്ളതെന്നും ഷാജി കൈലാസ് പറഞ്ഞു.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…