Tovino Thomas
ടൊവിനോ തോമസ്-കല്ല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല തിയറ്ററുകളില്‍. ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോള്‍ എങ്ങുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതുവരെ നന്നായിട്ടുണ്ടെന്നും വര്‍ണ്ണാഭമായ ഫ്രെയിമുകളാണെന്നും ആദ്യ പകുതി കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. വലിയ കഥയൊന്നും ഇല്ലെങ്കിലും പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നുണ്ട് ആദ്യ പകുതിയെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. ഫൈറ്റ് കൊറിയോഗ്രഫി, ഡിഒപി എന്നിവ നന്നായിട്ടുണ്ടെന്നും കമന്റുകളുണ്ട്.
20 കോടി ബജറ്റിലാണ് ടൊവിനോ തോമസ് നായകനായ തല്ലുമാല നിര്‍മിച്ചിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 231 തിയേറ്ററുകളില്‍ കേരളത്തില്‍ മാത്രം ചിത്രം പ്രദര്‍ശനം തുടരുകയാണ്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…