ടൊവിനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയ്ക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണം. ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നതു പോലെ തുടക്കം മുതല്‍ ഒടുക്കം വരെ തല്ലുകളുടെ ഘോഷയാത്രയാണ് ചിത്രം. ആ തല്ല് പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്ന ചിത്രമെന്നാണ് തല്ലുമാലയ്ക്ക് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന ആദ്യ പ്രതികരണം.
മികച്ച തുടക്കമാണ് സിനിമയുടേത്. കഥ പറച്ചിലിന്റെ ട്രാക്ക് എങ്ങനെയാണെന്ന് തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി തരുന്നുണ്ട്. പതിവ് വഴികളില്‍ നിന്ന് പ്രേക്ഷകരെ മാറി നടത്തിക്കാനുള്ള ശ്രമമാണ് സംവിധായകന്‍ നടത്തുന്നത്. അത് ആദ്യ പകുതിയില്‍ തന്നെ വിജയം കാണുന്നു. നോണ്‍ ലീനിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം വളരെ വേറിട്ട അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. വര്‍ണ്ണാഭമായ ഫ്രെയ്മുകളാണ് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ്. വലിയ കഥയൊന്നും ഇല്ലെങ്കിലും പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നുണ്ട് ആദ്യ പകുതി. ഫൈറ്റ് കൊറിയോഗ്രഫി, ഡിഒപി എന്നിവയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു.
ഇടയ്‌ക്കെപ്പോഴോ സിനിമയുടെ വേഗം കുറയുന്നുണ്ടെങ്കിലും ക്ലൈമാക്‌സ് എത്തുന്നതിനു മുന്‍പ് തന്നെ വീണ്ടും പഴയ വേഗം കൈവരിക്കുന്നുണ്ട്. മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍ സമ്മാനിക്കുന്നതായിരുന്നു ക്ലൈമാക്‌സ്. പൈസ വസൂല്‍ ആകാന്‍ ക്ലൈമാക്‌സ് മാത്രം കണ്ടാല്‍ മതിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഫൈറ്റ് സീനുകളാണ് സിനിമയില്‍ ഏറ്റവും നന്നായിരിക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
കല്യാണി പ്രിയദര്‍ശനും ടൊവിനോയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും തല്ലുമാലയ്ക്ക് ഉണ്ട്. ആദ്യ ദിനം തന്നെ മികച്ച ബുക്കിങ്ങാണ് സിനിമയ്ക്ക് ലഭിച്ചത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…