Categories: latest news

റോഡിലെ കുഴി പ്രമേയമാക്കി ‘ന്നാ താന്‍ കേസ് കൊട്’; ചാക്കോച്ചന്റെ കഥാപാത്രത്തിനു നിറഞ്ഞ കയ്യടി

സമകാലിക രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ് കേരളത്തിലെ റോഡുകള്‍. സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴിചാരി റോഡുകളുടെ പേരില്‍ വഴക്കടിക്കുമ്പോള്‍ പല നിരത്തുകളിലായി പൊലിയുന്നത് നൂറുകണക്കിനു മനുഷ്യ ജീവനുകളാണ്. ഈ വിഷയത്തെ വളരെ സരസമായും പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന തരത്തിലും അവതരിപ്പിച്ചിരിക്കുകയാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലൂടെ. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് ‘ന്നാ താന്‍ കേസ് കൊട്’ എഴുതി ചേര്‍ക്കപ്പെടുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ വളരെ രസകരമായാണ് ചിത്രം കഥ പറയുന്നത്. തന്റെ ദുരവസ്ഥയുടെ മൂലകാരണം റോഡിലെ കുഴിയാണെന്ന് വാദിക്കുന്ന രാജീവന്‍ എന്ന യുവാവ് തനിക്ക് നീതി കിട്ടാന്‍ വേണ്ടി നടത്തുന്ന നിയമപോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.

Kunchako Boban (Nna Thaan Case Kodu)

റോഡിലെ കുഴിയുടെ പൂര്‍ണ ഉത്തരവാദിത്തം പൊതുമരാമത്ത് മന്ത്രിക്കാണെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രയത്നിക്കേണ്ട മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തിരിക്കുകയാണെന്നും രാജീവന്‍ കോടതിയില്‍ ശക്തമായി വാദിക്കുന്നു. ഈ കോടതി രംഗങ്ങളാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം. കോര്‍ട്ട് റൂം ഡ്രാമയാണ് സിനിമയെ പ്രേക്ഷകരുമായി ഏറ്റവും അടുപ്പിക്കുന്നത്. സാധാരണക്കാരനായ രാജീവന്‍ നീതിക്കായി കോടതിയില്‍ നടത്തുന്ന പ്രയത്നങ്ങളും അതിനിടയിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.

കോടതി റൂമില്‍ നിന്നുയരുന്ന രാജീവന്റെ ശബ്ദം എല്ലാ പ്രേക്ഷകരേയും ചിന്തിപ്പിക്കുന്നതാണ്, ഭരണ വര്‍ഗ്ഗത്തിന്റെ നെഞ്ചില്‍ ആഞ്ഞു തറയ്ക്കുന്നുണ്ട്. കൊടി വെച്ച കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാത്രമല്ല നടന്നുപോകുന്ന സാധാരണക്കാരനും വേണ്ടിയുള്ളതാണ് നാട്ടിലെ റോഡുകളെന്ന് രാജീവന്‍ പരോക്ഷമായി പറഞ്ഞുവയ്ക്കുന്നുണ്ട്. എല്ലാ സുരക്ഷിതത്വത്തോടും പൊതുനിരത്തില്‍ സഞ്ചരിക്കുക എന്നത് ഭരണവര്‍ഗം ജനങ്ങള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല, മറിച്ച് അത് ജനങ്ങളുടെ അവകാശമാണെന്ന് വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട് രാജീവനും ‘ന്നാ താന്‍ കേസ് കൊട്’ എന്ന മനോഹര ചിത്രവും.

 

അനില മൂര്‍ത്തി

Recent Posts

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

11 hours ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

11 hours ago

ത്രില്ലര്‍ സിനിമയുമായി വിനീത് ശ്രീനിവാസന്‍

ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…

11 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

16 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

16 hours ago